വാഷിംഗ്ടൺ: കാസ്പിയൻ കടൽ മേഖലയിലുള്ള ഇറാന്റെ സുപ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യത്തിന്റെ ശക്തമായ ആക്രമണം. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഇറാന്റെ വടക്കൻ മേഖലയിലെ സുരക്ഷാ കവചമായ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ തകർത്തത്. കാസ്പിയൻ കടൽ വഴിയുള്ള ഇറാന്റെ സൈനിക നീക്കങ്ങളെ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രത്യാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇസ്രയേലിലും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഓരോ മണിക്കൂറിലും കൂടുതൽ സങ്കീർണമാവുകയാണ്.